728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിന്റെ റെക്കോഡ് സംഗക്കാര മറികടന്നു

വെല്ലിംഗ്ടണ്‍:ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് ഇനി ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര സംഗക്കാരയ്ക്കു സ്വന്തം.ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള നിരവധി റെക്കോഡുകളില്‍ ഒന്നാണ് സംഗക്കാര തിരുത്തിയത്.

ന്യൂസീലാന്‍ഡിനെതിരയുള്ള ടെസ്റ്റിലാണ് സംഗക്കാര 12000 റണ്‍സ് പൂര്‍ത്തിയാക്കിയത്.സച്ചിനൊപ്പം ഓസ്‌ട്രേലിയയുടെ മുന്‍ താരം റിക്കി പോണ്ടിംഗും 247-ാം ഇന്നിംഗ്‌സിലാണ് 12000 റണ്‍സ് തികച്ചത്.224-ാം ഇന്നിംഗ്‌സില്‍ ഈ നേട്ടം കൊയ്തു കൊണ്ടാണ് സംഗക്കാര റെക്കോഡ് കൈവരിച്ചിരിക്കുന്നത്.

ഇവരെ മൂന്നു പേരെയും കൂടാതെ മുന്‍ ഇന്ത്യന്‍ താരം രാഹുര്‍ ദ്രാവിഡ്,ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് എന്നിവരും 12000 കടന്നിട്ടുണ്ട്.15,921 റണ്‍സുമായി സച്ചിന്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ഒന്നാമന്‍.

INDIANEWS24 SPORTS DESK

2 Responses to സച്ചിന്റെ റെക്കോഡ് സംഗക്കാര മറികടന്നു

  1. Smitha Kurian Reply

    January 9, 2015 at 3:43 PM

    Is kumara sangakkara pregnant ?

  2. cc Reply

    February 3, 2015 at 7:00 PM

    Yes 8 months…. !!

Leave a Reply