jio 800x100
jio 800x100
728-pixel-x-90
<< >>

സച്ചിന്റെ മകളുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ ആൾ പിടിയിൽ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറാ ടെൻഡുൽക്കറുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ടുണ്ടാക്കി വാർത്തകൾ പ്രചരിപ്പിച്ചിരുന്ന യുവാവ് പിടിയിൽ. മുംബൈ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ നിതിൻ സിഷോധെ എന്നയാളാണ് അറസ്റ്റിലായത്.

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടിയെയും ശരദ് പവാറിനെയും ലക്ഷ്യം വച്ച് നിരവധി ട്വീറ്റുകൾ ഈ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ശ്രദ്ധിക്കപെട്ടത്. തുടർന്ന് തന്റെ മകൾ ട്വിറ്ററിൽ ഇല്ലെന്നും ഇത് വ്യാജ അക്കൗണ്ടുകൾ ആണെന്നും സച്ചിൻ ട്വീറ്റ് ചെയ്തിരുന്നു. കൂടാതെ ഈ അക്കൗണ്ട് എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ സച്ചിൻ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തു. സച്ചിന്‍റെ ട്വീറ്റിനെ തുടർന്ന് ഈ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തിരുന്നു.

INDIANEWS24.COM Mumbai

Leave a Reply