728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിനെ കുറിച്ച് സിനിമ; ക്രിക്കറ്റ് ഇതിഹാസം അഭിനയിച്ചേക്കും

മുംബൈ:ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ജീവിതം ബിഗ്‌സ്‌ക്രീനിലേക്ക്.ലോകവ്യാപകമായി ആരാധകരുള്ള സച്ചിന്‍ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് സൂചന.

ഇതിഹാസ താരത്തിന്റെ ക്രിക്കറ്റ് കരിയറിനേയും ജീവിതത്തെയും ആസ്പദമാക്കിയുള്ള സിനിമ ലണ്ടനില്‍ നിന്നുള്ള പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ ജയിംസ് എര്‍സ്‌കൈന്‍ ആകും സംവിധാനം ചെയ്യുക. കായിക രംഗവുമായി ബന്ധപ്പെട്ടുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് എര്‍സ്‌കൈന്‍.

ഒരു വര്‍ഷമായി പ്രാരംഭ ജോലികള്‍ തുടങ്ങിവച്ചിരിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.സിനിമയുടെ നിര്‍മാണത്തിനുള്ള അവകാശം മുംബൈ ആസ്ഥാനമായി പരസ്യ ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും നിര്‍മിക്കുന്ന കമ്പനിയായ 200 നോട്ട് ഔട്ട് ആണ് സ്വന്തമാക്കിയിരിക്കുന്നത്.സച്ചിനുമായി ബന്ധപ്പെട്ട വാണിജ്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന് വേണ്ടിയാകും ചിത്രം നിര്‍മിക്കുക.ആഗോള സിനിമാ രംഗത്തെ പ്രമുഖര്‍ ചിത്രവുമായി സഹകരിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

INDIANEWS24.COM MOVIES

Leave a Reply