728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിനെതിരെ പാക് താലിബാന്‍

ഇസ്ലാമാബാദ്: ലിറ്റില്‍ മാസ്റ്റര്‍ സച്ചിനെ വാഴ്ത്തുന്നതിനെതിരെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി താലിബാന്‍. സച്ചിന്‍ മഹാനായ ക്രിക്കറ്റ് താരമാണെങ്കിലും ഒരു ഇന്ത്യക്കാരനാണെന്ന് താലിബാന്‍ ഓര്‍മ്മപ്പെടുത്തുന്നു.
 
എ.കെ.47 തോക്കുമായി രണ്ടു താലിബാന്‍ പടയാളികള്‍ മുന്നറിയിപ്പ് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വന്‍ പ്രചാരണമാണ് നേടുന്നത്.
 
ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെ പുകഴ്ത്തി കൊണ്ട് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഒട്ടേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇന്ത്യന്‍ ക്രിക്കറ്ററായ ഒരാളെ വര്‍ണ്ണിക്കാന്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ വലിയ ലേഖനങ്ങള്‍ എഴുതുന്നതും വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നതും നിരാശജനകമാണെന്ന് താലിബാന്‍ പറയുന്നു. പാക്ക് മാധ്യമങ്ങള്‍ പാക്കിസ്ഥാന്‍ ടീമിനെ വിമര്‍ശിക്കുന്നതും നിര്‍ഭാഗ്യകരമാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായാണ് താലിബാന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
 
1947 ന് ശേഷം ഒരു ഇന്ത്യന്‍ വ്യക്തിയെ പാകിസ്ഥാനി മാധ്യമങ്ങള്‍  ഇത്രയധികം പുകഴ്ത്തുന്നത് ആദ്യമായിട്ടാണെന്നും താലിബാന്‍ ഓര്‍മ്മപ്പെടുത്തുന്നു.

Leave a Reply