jio 800x100
jio 800x100
728-pixel-x-90
<< >>

സച്ചിനും റാവുവും ഭാരതരത്നങ്ങള്‍ !!! ജയ്‌ ഹിന്ദ്‌ !!!

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും പ്രശസ്ത ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍ റാവുവിനും രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

24 വര്‍ഷത്തെ ക്രിക്കറ്റ് സപര്യയിലൂടെ  ഭാരതത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് സച്ചിന് പുരസ്‌ക്കാരം നല്‍കുന്നത് . ഇന്ത്യന്‍ ക്രിക്കറ്റിലെ ജീവിക്കുന്ന ഇതിഹാസമായ സച്ചിന്‍ കോടിക്കണക്കിനു ജനങ്ങള്‍ക്ക്പ്രചോദനമായ വ്യക്തിയാണെന്നും കഴിഞ്ഞ 24 വര്‍ഷങ്ങളായി ക്രിക്കറ്റിലൂടെ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അദ്ദേഹം കായികമേഖലില്‍ ഇന്ത്യയുടെ  അംബാസഡര്‍ ആണെന്നും  പത്രക്കുറിപ്പില്‍ പറയുന്നു. ഇതോടെ  ഭാരതരത്‌ന ലഭിക്കുന്ന പ്രഥമ  കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാകും സച്ചിന്‍.

ഇന്ത്യ കണ്ട രസതന്ത്ര ശാസ്ത്രജ്ഞരില്‍ പ്രമുഖനായ സി.എന്‍ .ആര്‍ റാവു ഖരാവസ്ഥാ രസതന്ത്ര പഠനശാഖയില്‍ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഗവേഷകനാണ് . 1400 ഗവേഷണ പ്രബന്ധങ്ങളും 45 പുസ്തകങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം നിലവില്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേശക കൗണ്‍സില്‍ മേധാവിയാണ് . ഇന്‍ര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍ സയന്‍സസിന്റെ ഡയറക്ടര്‍ കൂടിയാണ് സി.എന്‍.ആര്‍ റാവു.

കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ 1963 മുതല്‍ 1976 വരെ അദ്ദേഹം സേവനമനുഷ്ടിച്ചു. 1984 മുതല്‍ 1994 വരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറുമായി. നിരവധി അ ന്താരാഷ്ട്രസര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമാണ് റാവു. രണ്ടായിരാമാണ്ടില്‍ റോയല്‍ സൊസൈറ്റി അദ്ദേഹത്തെ ഹ്യൂസ് മെഡല്‍ നല്‍കി ആദരിച്ചു. ഭാരത സര്‍ക്കാര്‍ നല്‍കുന്ന ഇന്ത്യന്‍ സയന്‍സ് അവാര്‍ഡിന് ആദ്യമായി അര്‍ഹനായതും സി.എന്‍.ആര്‍ റാവുവാണ് . ഫ്രഞ്ച് സര്‍ക്കാരിന്റെ ഉന്നത പുരസ്‌ക്കാരമായ നൈറ്റ് ഓഫ് ലീജിയന്‍ സ്ഥാനത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട് . പദ്മശ്രീ, പദ്മ വിഭൂഷന്‍ പുരസ്‌ക്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുള്ള റാവുവിന് കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രത്‌ന പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട് .

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന . 1954 ജനുവരി 2ന് പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് അനുസരിച്ചാണ് ഭാരതരത്‌നം നിലവില്‍ വന്നത് . ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്‌കാരം. ഇതുവരെ 43 പേര്‍ക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട് . സി.രാജഗോപാലാചാരി, സി.വി രാമന്‍ , എസ്.രാധാകൃഷ്ണന്‍ , ഭഗവാന്‍ ദാസ് , എം.വിശ്വേശരയ്യ, ജവഹര്‍ലാല്‍ നെഹ്‌റു, അംബ്ദേക്കര്‍,ജെ.പി പന്ത് , ഡി.കെ കാര്‍വെ, ബി.സി റോയ് , പി.ഡി ടണ്ഠന്‍ , രാജേന്ദ്ര പ്രസാദ് , സക്കീര്‍ ഹുസൈന്‍ , പി.വി കാനെ, ലാല്‍ ബഹദൂര്‍ ശാസ്ത്രി,വല്ലഭായ് പട്ടേല്‍ , മൊറാര്‍ജി ദേശായ് , അബ്ദുള്‍ കലാം ആസാദ് , ജെ.ആര്‍.ഡി ടാറ്റ, സത്യജിത് റായ് ,  ഇന്ദിരാ ഗാന്ധി, വി.വി ഗിരി, കാമരാജ് , മദര്‍ തെരേസ, വിനോബ ഭാവെ, ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഘാന്‍ , എം.ജി.ആര്‍, , നെല്‍സണ്‍ മണ്ഡേല, രാജീവ് ഗാന്ധി, എ.പി.ജെ അബ്ദുള്‍ കലാം, ഗുല്‍സാരി ലാല്‍ നന്ദ, അരുണ ആസഫ് അലി, എം.എസ് സുബ്ബലക്ഷ്മി, ചിദംബരം സുബ്രഹ്മണ്യം, ജയപ്രകാശ് നാരായണന്‍, രവി ശങ്കര്‍, അമര്‍ത്യ സെന്‍ , ഭീംസെന്‍ ജോഷി, ബിസ്മില്ലാ ഖാന്‍, ലതാ മങ്കേഷ്‌ക്കര്‍ എന്നിവര്‍ക്കാണ് മുമ്പ് ഭാരതരത്‌നം ലഭിച്ചിട്ടുള്ളത് .

രാജ്യസഭാംഗം കൂടിയായ സച്ചിന് വിരമിക്കുന്ന വേളയില്‍ നല്‍കിയ ഈ മഹദ് പുരസ്കാരം ഒരു മഹാ പ്രതിഭയ്ക്കുള്ള ഒരു ജനതയുടെ അംഗീകാരം കൂടിയായി മാറി. ഏതു പുരസ്കാരവും ഉചിതവും അര്ഥപൂര്‍ണ്ണവുമാകുന്നത് അത് അര്‍ഹിക്കുന്ന കാരങ്ങളിലേക്കെത്തിച്ചേരുമ്പോഴാണ്.

INDIA NEWS NEW DELHIsachin rao

Leave a Reply