728-pixel-x-90-2-learn
728-pixel-x-90
<< >>

സച്ചിന്‍റെ ആത്മകഥയിലെ പരാമര്‍ശത്തിനെതിരെ ഗ്രെഗ് ചാപ്പല്‍

ന്യൂഡല്‍ഹി:സച്ചിന്റെ ആരോപണം ശരിയല്ലെന്ന വാദവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍ രംഗത്ത്.സച്ചിന്റെ വീട്ടില്‍ പോയെന്നത് ശരി തന്നെയാണ് എന്നാല്‍ അത് ഒരിക്കല്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.സച്ചിന്‍ ആത്മകഥയില്‍ പറയുന്നതിനും ഒരു വര്‍ഷം മുമ്പായിരുന്ന താന്‍ സന്ദര്‍ശിച്ചതെന്നും ചാപ്പല്‍ പറഞ്ഞു.അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന തനിക്കൊപ്പം ടീം ഫിസിയോയും സഹപരിശീലകനും ഉണ്ടായിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വാക്‌പോരിന് താനില്ലെന്നും മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം പ്രതികരിച്ചു.

2007 ലോകകപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സച്ചിന്റെ മുംബൈയിലെ വീട്ടിലെത്തിയ ചാപ്പല്‍ അന്ന് ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ദ്രാവിഡിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുന്നതിനെ പറ്റി സംസാരിച്ചെന്ന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘പ്‌ളേയിംഗ് ഇറ്റ് മൈ വേ’ യില്‍ കുറിച്ചിരിക്കുന്നതായി വാര്‍ത്ത വന്നിരുന്നു.സച്ചിനോട് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും ദീര്‍ഘകാലം ഇന്ത്യന്‍ ക്രിക്കറ്റിനെ നമുക്ക് ഇരുവര്‍ക്കും നിയന്ത്രിക്കാമെന്നും ചാപ്പല്‍ പറഞ്ഞതായി ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതിനെതിരെയാണ് ഗ്രെഗ് ചാപ്പല്‍ മറുപടിയുമായെത്തിയത്.കളിക്കാരുടെ വികാരങ്ങളും ചിന്തകളും മാനിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്ന റിംങ് മാസ്റ്ററാണ് ചാപ്പലെന്ന് സച്ചിന്‍ തന്റെ ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളായ സച്ചിന്‍ തന്റെ ടീം ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ ആദ്യ കളിക്കിറങ്ങുന്ന ദിവസമാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്.

INDIANEWS24.COM SPORTS DESK

Leave a Reply