728-pixel-x-90-2-learn
728-pixel-x-90
<< >>

സഖാവ് കൃഷ്ണപിള്ളയ്ക്ക് വെള്ളിത്തിരയിലേക്ക് വീണ്ടും വരവേല്‍പ്പ്

തിരുവനന്തപുരം:കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരനായിരുന്ന  സഖാവ് കൃഷ്ണപിള്ളയുടെ സമ്പൂർണ ജീവിതം ചലച്ചിത്രമാകുന്നു. ജനനം മുതൽ കൃഷണപിള്ള പാമ്പുകടിയേറ്റ്  മരിക്കുന്നതുവരെയുള്ള ജിവിത കാലയളവാണ്  സിനിമയിലൂടെ  പറയുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കെട്ടിപ്പടുക്കുന്നതിൽ നിസ്തുല പങ്കുവഹിച്ച കൃഷ്ണപിള്ള ജന്മി കുടിയാൻ വ്യവസ്ഥിതികൾക്കെതിരെ പോരാടിയ ത്യഗോജ്ജ്വല കഥ വലിയ കാൻവാസിലൂടെയാണ്  ചിത്രീകരിക്കപ്പെടുന്നത്.പല രാഷ്ട്രീയ നേതാക്കളും കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കും.ആഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.  നിവിൻ പോളിയാണ് സഖാവ് കൃഷ്ണപിള്ളയായി ചിത്രത്തിൽ എത്തുന്നത്.നേരത്തേ  സഖാവ്എന്നു തന്നെ നാമകരണം ചെയ്യപ്പെട്ട ഒരു ചിത്രത്തിൽ നിവിൻ പോളി ഒരു കമ്മ്യൂണിസ്റ്റ് നേതാവായി അഭിനയിച്ചിട്ടുണ്ട്.ലെനിൻ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24

Leave a Reply