728-pixel-x-90-2-learn
728-pixel-x-90
<< >>

സക്കറിയയ്ക്ക് ബഹ്‌റൈന്‍ കേരള സമാജം സാഹിത്യ പുരസ്‌കാരം

മനാമ:ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്.മലയാള കലാ സാഹിത്യ രംഗത്തും മലയാള ഭാഷയ്ക്കും നല്‍കിയിട്ടുള്ള സംഭാവനകള്‍ മാനിച്ചാണ് അവാര്‍ഡ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രസിഡന്റ് രാധാകൃഷ്ണപിള്ള, സമാജം ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

2000 മുതലാണ് ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌ക്കാരം നല്‍കിത്തുടങ്ങിയത്. എം ടി വാസുദേവന്‍നായര്‍, എം മുകുന്ദന്‍, ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, കെ ടി മുഹമ്മദ്, സി രാധാകൃഷ്ണന്‍, കാക്കനാടന്‍, സുകുമാര്‍ അഴീക്കോട്, സേതു, സച്ചിദാനന്ദന്‍, ടി പദ്മനാഭന്‍, പ്രൊഫ: എം കെ സാനു, പ്രൊഫ: കെ ജി ശങ്കരപിള്ള, കാവാലം നാരായണ പണിക്കര്‍ എന്നിവര്‍ മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായവരാണ്.എം മുകുന്ദന്‍ അധ്യക്ഷനായുള്ള പുരസ്‌കാര നിര്‍ണ്ണയ കമ്മറ്റിയാണ് സക്കറിയയെ തിരഞ്ഞെടുത്തത്.സക്കറിയയുടെ സമ്പന്നമായ കഥാലോകത്തെ മുന്‍നിറുത്തിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് കമ്മറ്റി വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply