jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.മികച്ച ചിത്രം ജിയോ ബേബി സാംവിധാനം ചെയ്ത ദി  ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണും  മികച്ച സംവിധായകനായി എന്നിവർ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർത്ഥ് ശിവയെയും ജൂറി തെരഞ്ഞെടുത്തു.

മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ‘വെള്ളം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് അവാർഡ് ലഭിച്ചത്. ‘കപ്പേള’യിലെ അഭിനയമാണ് അന്ന ബെന്നിനെ അവാർഡിന് അർഹയാക്കിയത്. മികച്ച സിനിമയായി ‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ’ തിരഞ്ഞെടുക്കപ്പെട്ടു.  ശിവയാണ് മികച്ച സംവിധായകൻ.

നടിയും സംവിധായികയുമായ സുഹാസിനി മണിരത്നമായിരുന്നു ജൂറി ചെയർപേഴ്സൺ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷർ.

പ്രാഥമിക ജൂറിയിൽ എട്ട് അംഗങ്ങളും അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്‍നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവർ അന്തിമജൂറിയിലെ അംഗങ്ങളാണ്.

മറ്റ് പുരസ്‌കാരങ്ങൾ :

മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്ഡേ)

ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം: അയ്യപ്പനും കോശിയും

മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ ടി ടി (കപ്പേള)

മികച്ച നടന്‍: ജയസൂര്യ (വെള്ളം)

മികച്ച നടി: അന്ന ബെൻ (കപ്പേള)

മികച്ച സ്വഭാവ നടന്‍: സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സ്വഭാവ നടി: ശ്രീരേഖ (വെയിൽ)

മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡെ (തിങ്കളാഴ്ച നിശ്ചയം)

മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ)

മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി (ടോണി സുകുമാർ)

മികച്ച ബാലതാരം (ആൺകുട്ടി): നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)

മികച്ച ബാലതാരം (പെൺകുട്ടി): അരവ്യ ശർമ്മ (ബാർബി)

മികച്ച ക്യാമറാമാൻ: ചന്ദ്രു സെൽവരാജ് (കയറ്റം)

മികച്ച ഗാനരചയിതാവ്: അൻവർ അലി (മാലിക്, ഭൂമിയിലെ മനോഹര സ്വകാര്യം)

മികച്ച സംഗീതസംവിധായകന്‍ (ഗാനങ്ങൾ): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)

മികച്ച സംഗീതസംവിധായകന്‍ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമൻ
ഗാനങ്ങൾ: സുന്ദരനായവനേ… (ഹലാൽ ലവ് സ്റ്റോറി)
ആകാശമായവളേ…. (വെള്ളം)

മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ (സൂഫിയും സുജാതയും), വാതുക്കല് വെള്ളരിപ്രാവ് (ഗാനം)

മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ (സീ യു സൂൺ)

മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്)

മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം)

മികച്ച ശബ്ദ മിശ്രണം: അജിത് എബ്രഹാം ജോർജ് (സൂഫിയും സുജാതയും)

മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21)

മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്)

മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പുരുഷൻ): ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം)- ചിത്രത്തിൽ തമിഴ്നാട് എസ് ഐ തമ്പിദൂരൈ എന്ന കഥാപാത്രത്തിനാണ് ശബ്ദം നൽകിയത്.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ): റിയ സൈറ (അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ കണ്ണമ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകി)

മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും)

മികച്ച വിഷ്വൽ എഫക്ട്സ് – സര്യാസ് മുഹമ്മദ് (ലൗ)

സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്- നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി പരാമർശം (അഭിനയം) : സിജി പ്രദീപ് (ഭാരതപുഴ)

പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരതപുഴ)

മികച്ച ചലച്ചിത്ര ഗ്രന്ഥം: ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ (പി കെ സുരേന്ദ്രൻ)

മികച്ച ചലച്ചിത്ര ലേഖനം: അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ (ജോൺ സാമുവൽ).

INDIANEWS24 Movie Desk

Leave a Reply