728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ബജറ്റ്: പ്രവാസി ക്ഷേമത്തിന് റെക്കോഡ് തുക

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ വരും സാമ്പത്തിക വര്‍ഷത്തിലേക്ക് പ്രവാസികള്‍ക്കായി വകയിരുത്തിയത് റെക്കോഡ് തുക. വെള്ളിയാഴ്ച്ച സംസ്ഥാന നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രവാസി ക്ഷേമത്തിന് 80 കോടിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ പ്രവാസികള്‍ക്കായി കെ എസ് എഫ് ഇയുടെ പ്രത്യേക എന്‍ ആര്‍ ഐ ചിട്ടിയും ആരംഭിക്കും.

ലോകത്തിന്റെ വിവിധ ഇടങ്ങളിലുള്ള മലയാളികളെയെല്ലാം സംസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ലോക കേരള സഭയ്ക്കു കൂടുതല്‍ തുക അനുവദിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനവും നടപ്പാക്കും. പ്രവാസി ക്ഷേമത്തിനായി ഇക്കൊല്ലം അനുവദിച്ചിരിക്കുന്നത് എക്കാലത്തെക്കാളും കൂടുതല്‍ തുകയാണ്. പ്രവാസികള്‍ക്കായി കിഫ്ബിയിലുടെ മസാല ബോണ്ട് ഇറക്കുമെന്നും ധനമന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്കായുള്ള കെഎസ്എഫ്ഇയുടെ പ്രത്യേക എന്‍ആര്‍ഐ ചിട്ടി വരുന്ന മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ ആരംഭിക്കും. ചിട്ടിക്ക് പലിശയ്ക്കു പകരം ലാഭവിഹിതമാകും ലഭ്യമാക്കുക. ചിട്ടിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കാനും പദ്ധതിയുണ്ട്. ചിട്ടിയിലൂടെ നാടിന്റെ വികസനത്തില്‍ എന്‍ആര്‍ഐകളുടെ പങ്കാളിത്തത്തിനാണു ലക്ഷ്യമിടുന്നത്.

പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് തയാറാക്കാനും പദ്ധതിയുള്ളതായി ധനമന്ത്രി സൂചിപ്പിച്ചു. ഇത് കഴിഞ് ബജറ്റിലും പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

INDIANEWS24.COM T V P M

Leave a Reply