728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ബജറ്റ് ജൂലൈ എട്ടിന്‌

തിരുവനന്തപുരം:പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി.വെള്ളിയാഴ്ച്ച രാവിലെ ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപനത്തോടെയായിരുന്നു തുടക്കം.

പുതിയ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയാണ് ജനങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.ജനം അഴിമതിക്കെതിരെ വിധിയെഴുതിയെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനത്തെ ധനപ്രതിസന്ധി വളരെ ഗുരുതരമാണ്.സര്‍ക്കാര്‍ ചിലവിന് കടംവാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി സൗഹാര്‍ദപരമായ വികസനത്തിനും ആരോഗ്യത്തിനും കൃഷിക്കും ഊന്നല്‍ നല്‍കുകയാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാനും പദ്ധതികളുണ്ട്.

ജൂലൈ എട്ടിന് പുതിയ സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിക്കും.മുന്‍ സ്പീക്കര്‍ ടി എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും.തുടര്‍ന്ന് അടുത്ത പതിനൊന്ന് ദിവസം കൊണ്ട് ധവളപത്രം ഇറക്കലും ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും.അടുത്ത മാസം ഒന്നു മുതല്‍ ഏഴ് വരെ റമസാന്‍ പ്രമാണിച്ച് സഭ ചേരില്ല.

INDIANEWS24.COM T V P M

Leave a Reply