jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാന ബജറ്റ് അടുത്തമാസം രണ്ടിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

2,900 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പദ്ധതി ചിലവുകള്‍ വെട്ടിക്കുറയ്ക്കാനും ചിലവ് ചുരുക്കലിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടായേക്കുമെന്നാണ് സൂചന.

T V P M

Leave a Reply