728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന തെരഞ്ഞെടുപ്പ് മെയ് 16ന്, വോട്ടെണ്ണല്‍ 19ന്‌

ന്യൂഡല്‍ഹി:കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.മെയ് 16നാണ് കേരളത്തില്‍ വോട്ടെടുപ്പ്.വോട്ടെണ്ണല്‍ മെയ് 19നും.

സംസ്ഥാനത്തിന്റെ പതിനഞ്ചാം നിയമസഭാ തിരഞ്ഞെടുപ്പിന് ഇതോടെ കളമൊരുങ്ങിയിരിക്കുകയാണ്.ഏപ്രില്‍ 22ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും.ഏപ്രില്‍ 29 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.30ന്‌ പത്രികകളുടെ സൂക്ഷ്മ പരിശോധന.മെയ് രണ്ട് വരെ പത്രിക പിന്‍വലിക്കാം.തമിഴ്‌നാട്,അസം,പശ്ചിമബംഗാള്‍ എന്നിവയാണ് കേരളത്തെ കൂടാതെ തെരഞ്ഞെടുപ്പ് നേരിടുന്ന മറ്റ് സംസ്ഥാനങ്ങള്‍.തമിഴ്‌നാട്ടിലും കേരളത്തിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഒറ്റഘട്ടമായാണ് ഏപ്രില്‍ 16ന് വോട്ടെടുപ്പ് നടത്തുക.

INDIANEWS24.COM NEWDELHI

Leave a Reply