jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു കാളിഗന്ധകി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി.

തിരുവനന്തപുരം: 2017ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലന്‍ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വിതരണം ചെയ്തു.മസ്‌കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖ പ്രഭാഷണം നടത്തി.
മികച്ച നടന്‍ കൃഷ്ണകുമാര്‍.ബി ( കാളിഗന്ധകി ,അമൃതാ ടി.വി), മികച്ച നടി അമലാ ഗിരീശന്‍ (നീര്‍മാതളം, ഏഷ്യാനെറ്റ്), മികച്ച ക്യാമറാമാന്‍ നൗഷാദ് ഷെഫിക് (കാളിഗന്ധകി, അമൃതാ ടി.വി), മികച്ച സംഗീത സംവിധായകന്‍ കല്ലറ ഗോപന്‍ (കാളിഗന്ധകി, അമൃതാ ടി.വി), കഥാകൃത്ത് എസ്.ഗിരീശന്‍ ചാക്ക (മനുഷ്യന്‍, കൈരളി ടി.വി) മികച്ച ലേഖനങ്ങള്‍ക്ക് സലിന്‍.വി.മാങ്കുഴി, ഡോ. ടി.കെ. സന്തോഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.
tv award2
കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍ അവാര്‍ഡ് ബുക്ക് പ്രകാശനം ചെയ്തു.കൗണ്‍സിലര്‍ പാളയം രാജന്‍,വിവിധ വിഭാഗം ജൂറി ചെയര്‍മാന്മാരായ കെ.കുഞ്ഞികൃഷ്ണന്‍, രഘുനാഥ് പലേരി,എ.ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു സ്വാഗതം പറഞ്ഞു. ആകെ 71 അവാര്‍ഡുകള്‍ വിതരണം ചെയ്തു. കഥാ വിഭാഗത്തില്‍ 39ഉും കഥേതര വിഭാഗത്തില്‍ 29ഉും രചനാ വിഭാഗത്തില്‍ മൂന്നും അവാര്‍ഡുകളാണ് വിതരണം ചെയതത്.
TVM DESK

Leave a Reply