728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം: നടപടിക്രമങ്ങള്‍ ഇതേവരെ തുടങ്ങിയില്ല

തിരുവനന്തപുരം:കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന നടപടികള്‍ നീണ്ടുപോകുന്നത് യു ഡി എഫിലെ പടലപിണക്കങ്ങളെന്ന് ആരോപണം.ഇതുവരെയായിട്ടും അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികളൊന്നും തുടങ്ങിയിട്ടില്ല.ഇതേ തുടര്‍ന്നാണ് ഭരണപക്ഷത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ നിന്നും അപസ്വരങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനായി അപേക്ഷ ക്ഷണിക്കാനോ ജൂറിയെ തീരുമാനിക്കാനോ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് അക്കാദമി വൃത്തങ്ങള്‍ പറയുന്നത്.ഐഎഫ്എഫ്‌കെയുടെയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും മെച്ചപ്പെട്ട നടത്തിപ്പിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

വിവിധ ചലച്ചിത്ര അവാര്‍ഡുകളുടെ തുക വര്‍ധിപ്പിക്കാന്‍ അടൂര്‍ കമ്മിറ്റി നിര്‍ദ്ദേശിക്കുകയും സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്തിരുന്നു.2014-ലെ അവാര്‍ഡുകള്‍ മുതല്‍ അതു നടപ്പാക്കാന്‍ തിരുവഞ്ചൂരിന്റെ സിനിമാ വകുപ്പ് തീരുമാനമെടുത്ത് ഫയലിന് അംഗീകാരവും നല്‍കി.അവാര്‍ഡ് തുക വര്‍ധിപ്പിക്കുന്ന ഫയലായതിനാല്‍ ധനകാര്യ വകുപ്പിന്റെ അംഗീകാരം കൂടി വേണം. ഇതിനായി മാസങ്ങള്‍ക്കു മുമ്പു തന്നെ ധനകാര്യ വകുപ്പിലേക്ക് ഫയലയച്ചു.എന്നാല്‍ ധനമന്ത്രിയില്‍ നിന്നും ഈ ഫയല്‍ നീങ്ങികിട്ടാന്‍ വൈകുകയാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.ഇതിന്റെ കാരണത്തെക്കുറിച്ചു ചോദിച്ചാല്‍ യുഡിഎഫ് സര്‍ക്കാരിനുള്ളില്‍ ബാര്‍കോഴ ഉയര്‍ത്തിവിട്ട രാഷ്ടീയ പടലപ്പിണക്കം വരെ മറുപടികള്‍ നീളുന്നു.

INDIANEWS24.COM TVPM

Leave a Reply