728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: ഇന്ദ്രൻസ് നടൻ, പാർവതി നടി, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകൻ,

തിരുവനന്തപുരം: പോയ വർഷത്തെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ഒറ്റമുറി വെളിച്ചം കരസ്ഥമാക്കി. ഇൗ.മ.യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്കാരം നേടി. ടേക്ക് ഒാഫിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ച മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തായി. എം.കെ അർജുനൻ മാസ്റ്റർ മികച്ച സംഗീത സംവിധായകനായി.

‘മിഴിയിൽ നിന്നും മിഴിയിലേക്ക്’ പാടിയ ഷഹബാസ് അമൻ മികച്ച ഗായകനായപ്പോൾ സിതാര മികച്ച ഗായികയായി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ടേക്ക് ഒാഫിന്റെ പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദർ നേടി. ടേക്ക് ഒാഫ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകൻ. രക്ഷാധികാരി ബൈജു ഒപ്പ് കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പ്രകടനത്തിലൂടെ അലെൻസിയര് ലെ ലോപ്പസ് മികച്ച സ്വഭാവ നടനായി. പോളി വിത്സൺ ആണ് സ്വഭാവ നടി.

കഥാകൃത്ത് – എം.എ. നിഷാദ് (കിണർ)

മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകൻ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)

കലാസംവിധായകൻ – സന്തോഷ് രാമൻ (ടേക്ക് ഓഫ്)

കുട്ടികളുടെ ചിത്രം – സ്വനം

പ്രത്യേക ജൂറി അവാർഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)

ക്യാമറ – മനേഷ് മാധവ് (ഏദൻ)

ഗാനരചയിതാവ് – പ്രഭാവർമ (ക്ലിന്റ്)

INDIANEWS24.COM T V P M

Leave a Reply