728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വീതം വെയ്പ്പ് തുടങ്ങി ?

തിരുവനന്തപുരം : ഈ വര്‍ഷത്തെ സംസ്ഥാന  ചലച്ചിത്ര അവാര്‍ഡുകളുടെ വീതംവെപ്പ് അണിയറയില്‍ തുടങ്ങിയതായി awards2012 (1)റിപ്പോര്‍ട്ട്.  മികച്ച നടന്‍, സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ക്കാണ് പതിവുപോലെ കൂടുതല്‍ പിടിവലി.

മികച്ച നടനാകാന്‍ ഒട്ടേറെപ്പേര്‍ രംഗത്തുണ്ട്. ജനപ്രിയനെങ്കിലും ഇതുവരെ കാര്യമായ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ശ്രീമാനാണ് ആദ്യലാപ്പില്‍ മുന്നില്‍.മികച്ച സംവിധായകനാകാനുള്ള അവാര്‍ഡിനായി രാജ്യത്തിന്‌ പുറത്തും പ്രശസ്തനായ ഒരാള്‍ നേരത്തെ ചരടുവലി തുടങ്ങിക്കഴിഞ്ഞു. ഇതിനായി മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ അദ്ദേഹം സംഘടിപ്പിക്കുന്നുണ്ട്.

എല്ലാ വര്‍ഷവും അവാര്‍ഡ്മോഹികള്‍ ജൂറിമാരെ തീരുമാനിക്കുന്നത് മുതലുള്ള ‘കലാപരിപാടി’കളില്‍ ഇടപെടാറുണ്ട്. ഇക്കുറിയും അത്തരം സംഘം അരയും തലയും മുറുക്കി രംഗത്തുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ (2013ല്‍ പ്രഖ്യാപിച്ച 2012ലെ അവാര്‍ഡല്ല ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്) യുവ നടന്‍ നേടിയ അവാര്‍ഡും പ്രിയങ്കരനായ താരം നേടിയ അവാര്‍ഡും വിവാദമായിരുന്നു.ജൂറി കമ്മിറ്റി ചെയരമാനായ അന്യഭാഷാ താരത്തിന്റെ പ്രത്യക താല്‍പ്പര്യത്തിന്റെ കാരണം പിന്നീട്  വെള്ളിത്തിരയില്‍ തെളിയുകയും ചെയ്തു.

സര്‍ക്കാരിന്‍റെ ആണെങ്കിലും സ്വകാര്യസംരംഭകരുടെ ആണെങ്കിലും സിനിമാ അവാര്‍ഡുകള്‍ എപ്പോഴും വിവാദം ക്ഷണിച്ചുവരുത്താറുണ്ട്.  അവാര്‍ഡ് വെട്ടിപ്പിടിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് പലപ്പോഴും ഈ വിവാദങ്ങള്‍ക്ക് കാരണം.  മികച്ച സംവിധായകനും മികച്ച ചിത്രവും ഒന്നാകുന്നത് അപൂര്‍വ്വമായി മാത്രം കണ്ടു വരാറുള്ള സംഗതിയാണ് . ഇവിടെ തുടങ്ങുന്നു വീതം വെയ്പ്പിന്‍റെ തുടക്കം. സമ്മതിയും തിയേറ്റര്‍ സ്വീകാര്യതയും പ്രധാന അളവുകോല്‍ ആകുന്നു. ആദ്യമാദ്യം മാറിനിന്നവര്‍ പോലും നിരന്തരം തഴയപ്പെടുമ്പോള്‍ ലേലത്തിന് ഇറങ്ങുന്നു.

അടുത്തിടെ ഒരു ചാനല്‍ സംഘടിപ്പിച്ച  അവാര്‍ഡ് നിശയില്‍ മമ്മൂട്ടിക്ക് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും മോഹന്‍ലാലിനു സ്റ്റാര്‍ ഓഫ് ദി മില്ലേനിയം അവാര്‍ഡും നല്‍കുന്നത് കണ്ടു. രണ്ടില്‍ ഒരാള്‍ക്ക് അവാര്‍ഡ് നല്‍കി എന്ന് കരുതി പിണങ്ങുന്നവരല്ല ലാലും മമ്മൂട്ടിയും എന്ന് എന്തേ നിര്‍ഭയം നിരന്തരം ചിന്തിക്കുന്ന ചാനല്‍ മനസിലാക്കിയില്ല.അവര്‍ തമ്മിലുള്ള സൗഹൃദം എത്ര ആഴത്തിലുള്ളതാണെന്ന് ഏവര്‍ക്കും അറിയാം.അത് ചാനല്‍ ഷോയിലും ഏവര്‍ക്കും മനസിലായതാണ്. ദൃശ്യം എന്ന സിനിമയ്ക്ക് എല്ലാ അവാര്‍ഡുകളും ലഭിച്ചപ്പോള്‍ മികച്ച സംവിധായകനോ നടനോ ഉള്ള അവാര്‍ഡ് ആ ചിത്രത്തിന് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ട്. കെ പി എ സി ലളിത നടനില്‍ കാഴ്ച വച്ചതിനുമപ്പുറം എന്തഭിനയമാണ് മീനയോ ആശാ ശരത്തോ പ്രകടിപ്പിച്ചത്.

sathyanസംസ്ഥാന തലത്തില്‍ തഴയപ്പെടുന്ന ചിത്രങ്ങളും പ്രതിഭകളും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്നത് മലയാളത്തില്‍ സര്‍വ്വ സാധാരണമാണ്. കഴകം എന്ന ചിത്രത്തിനു കെട്ടുതാലി പണയം വെച്ച് എന്ന് പറഞ്ഞുbharatgopimain അവാര്‍ഡ് നല്‍കിയ  ജൂറിയാണ് നമ്മുടെത്. അക്കുറി ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് കാലാപാനിയും. അത് പോലെ ഒരേ തൂവല്‍ പക്ഷികള്‍ സംസ്ഥാന തലത്തില്‍ ആദരിക്കപ്പെട്ട വര്ഷം ദേശീയ പുരസ്കാരങ്ങള്‍ തൂത്തു വാരിയത് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഷാജി എന്‍ കരുണിന്‍റെ പിറവിയും.

ദേശീയ തലത്തിലും തൊണ്ണൂറുകള്‍ക്ക് ശേഷം “സ്വജന പക്ഷപാതം” തുടങ്ങിയ  പ്രവണതകള്‍ ശക്തമാണ്.അല്ലെങ്കില്‍ പെരുന്തച്ചനെ തഴഞ്ഞു അമിതാബ് ബച്ചനു അഗ്നിപഥ്‌ എന്ന തട്ടുപൊളിപ്പന്‍ ചിത്രത്തിന് ദേശീയ അവാര്‍ഡ് നല്‍കുമോ ? ബച്ചനു തന്നെ അപമാനമായി ആ അവാര്‍ഡ്. പിന്നെ ബ്ലാക്ക് എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് നേടിയാണ്‌ അദ്ദേഹം ആ കളങ്കം കഴുകിയത്.മോഹന്‍ലാലിനു മൂന്നാമത് ദേശീയ അവാര്‍ഡ്‌ നല്‍കാതിരുന്നത് ഇതിനു മുമ്പ് കിട്ടിയിട്ടുണ്ട് എന്ന് കാരണം പറഞ്ഞാണ്.സദയം,കാലാപാനി & ഇരുവര്‍ , ഭ്രമരം,പ്രണയം എന്നീ ചിത്രങ്ങളിലെ ലാലിന്‍റെ പ്രകടനം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടാതിരുന്നത് ഇക്കാരണത്താലാണ്.അത് പോലെ സുകൃതം,ഒരേ കടല്‍ ,പാലേരി മാണിക്ക്യം എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിക്കും അംഗീകാരം ലഭിക്കേണ്ടതായിരുന്നു.അദ്ദേഹത്തിനെ അജയ് ദേവ്ഗനോപ്പം ദേശീയ അവാര്‍ഡ് പകുത്തു നല്‍കിയും ഒരിക്കല്‍ അപമാനിച്ചു.
thilakannedumudiഒരു ജൂറി എന്ന് പറയുന്നത് വളരെ കുറച്ചു പേര്‍ മാത്രമുള്ള ഒരു കമ്മിറ്റിയാണ്. അവരുടെ തീരുമാനങ്ങള്‍ അന്തിമം എന്ന് പറയാനാകില്ല. അതൊരു പ്രത്യക സാഹചര്യത്തില്‍ രൂപീകൃതമാകുന്ന ഒരു ബോഡി മാത്രമാണ്.  അധികാരികള്‍ ശ്രദ്ധിക്കേണ്ടത് കഴിവതും മികച്ച നിലവാരമുള്ള കമ്മിറ്റിയെ നിയമിക്കുക എന്നതാണ്. കൂടാതെ അവര്‍ക്ക് ആവശ്യത്തിനു സമയവും നല്‍കണം. ഒരു ഇനിഷ്യല്‍ കമ്മിറ്റി രൂപീകരിച്ചു അവസാന റൌണ്ട് മാത്രം പ്രധാന കമ്മിറ്റിക്ക് കൈമാറുന്നതും നല്ല ആശയമാണ്.മാത്രവുമല്ല ഇതൊക്കെ സുതാര്യവുമാകണം.പത്ര മാധ്യമങ്ങളിലൂടെ ജനങ്ങളുടെ അഭിപ്രായങ്ങളും കണക്കിലെടുക്കണം.പലപ്പോഴും ഫിലിം ഫെയര്‍ പോലുള്ള അവാര്‍ഡുകള്‍ ( ജനപ്രിയത മുഖ്യ അളവ് കോല്‍ ആണെങ്കില്‍ കൂടി ) കൂടുതല്‍ സ്വീകരിക്കപ്പെടുന്നതും ആവേശത്തോടെ ജനങ്ങള്‍ അതിനായി കാത്തിരിക്കുന്നതും എന്തിനാണെന്ന് നമ്മുടെ അവാര്‍ഡ് കമ്മിറ്റിക്കാരും ഒന്ന് ശ്രദ്ധിക്കണം.

പ്രശംസയും അംഗീകാരവുമെല്ലാം നമ്മെ തേടി വരേണ്ടതാണ്.അല്ലാതെ പിടിച്ചു വങ്ങേണ്ടതല്ല എന്ന് യഥാര്‍ഥ കലാകാരന്മാര്‍ മനസിലാക്കണം. സത്യനും തിലകനും ഗോപിയും നെടുമുടിയും ഒക്കെ ആദരിക്കപെടുന്നത് ഒരവാര്‍ഡിന്‍റെയും പേരിലല്ല. മറിച്ച് അവരുടെ അവിസ്മരണീയ പ്രകടനങ്ങളുടെ പേരിലാണ്.

RAVI MENON INDIANEWS24

Leave a Reply