728-pixel-x-90-2-learn
728-pixel-x-90
<< >>

നിര്‍ത്തിവച്ച റീസര്‍വ്വേ വീണ്ടും തുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്ത് നിര്‍ത്തിവച്ച റീസര്‍വ്വേ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു.ഈ മാസം അവസാനത്തോടെ തുടങ്ങുന്ന റീസര്‍വ്വേ സമയബന്ധിതമായി നടപ്പാക്കും.കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് റീസര്‍വ്വേ നിര്‍ത്തിവച്ചത്.

യു ഡി എഫ് ഭരണകാലത്ത് 2012 ഫെബ്രുവരി എട്ടിന് ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് അതേ വര്‍ഷം ഒക്ടോബറില്‍ റീസര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് മൂലം നിയന്ത്രിക്കുകയായിരുന്നു.അന്നത്തെ റവന്യൂ ഉത്തരവു പ്രകാരം സംസ്ഥാനത്തെ റീസര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കു മാത്രം സ്വകാര്യ ഭൂമിയിലുമാക്കി നിജപ്പെടുത്തി.ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.റീസര്‍വ്വേ വീണ്ടും തുടങ്ങുമ്പോള്‍ ബന്ധപ്പെട്ട പരാതികളും പരിഹരിക്കും.ഇതിനൊപ്പം ഭൂസാക്ഷരതാ പ്രചാരണവും തുടങ്ങും. ആദ്യ ഘട്ടത്തില്‍ റീസര്‍വേ പ്രക്രിയ എട്ടു ശതമാനം മാത്രമായ കാസര്‍കോട്ടും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ച ഇടുക്കിയിലും സര്‍വേ വീണ്ടും തുടങ്ങും.

ഇതിനായി സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദോഗസ്ഥരുമായും സര്‍വേ വകുപ്പിലെ സര്‍വീസ് സംഘടനാ നേതാക്കളുമായും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. റീസര്‍വേ തുടങ്ങുന്ന ജില്ലകളില്‍ ഒരോ വില്ലേജിലേയ്ക്കും നിശ്ചിത ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി സമയ പരിധിക്കുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനാണ് തീരുമാനം. പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ സഹായവും ഉപയോഗിക്കും.

INDIANEWS24.COM T V P M

Leave a Reply