728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ വീണ്ടും കനത്ത മഴ ; വ്യാപകമായി നാശനഷ്ടങ്ങള്‍,രണ്ടു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച തുടങ്ങിയ കനത്ത മഴ തുടരുന്നു. പലയിടത്തും പേമാരിയും വെള്ളപൊക്കവും നാശം വിതച്ചു. മഴക്കെടുതിയില്‍ ഇതുവരെ രണ്ടുപേര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം ജില്ലയിലെ പുനലൂര്‍ കരുവാളൂരില്‍ വീട് ഇടിഞ്ഞുവീണ് ചരുവള പുത്തന്‍വീട്ടില്‍ രാധാകൃഷ്ണന്‍(46), കോഴിക്കോട് എലത്തൂരില്‍ ഓടയില്‍ വീണ് മാട്ടുവയല്‍ ശിവരാമാന്‍ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലാണ് മഴ കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്.

rain 9
മണ്ണിടിച്ചിലിനെയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ആദിവാസികള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരത്തെ കല്ലാര്‍, പൊന്മുടി മലയോരമേഖലകള്‍ ഒറ്റപെട്ടു. വാമനപുരം നദി കരകവിഞ്ഞു. ജില്ലയിലെ നിരവധി റോഡുകള്‍ തകര്‍ന്നു.

കൊല്ലത്ത് കുന്നത്തൂര്‍ പോരുവഴിയില്‍ 60 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ആനയടി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ശൂരനാട് പള്ളിക്കലാറ് കരകവിഞ്ഞൊഴുകി. കൊല്ലം കളക്ട്രേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും കന്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ അടിവാരം, ഈങ്ങാപ്പുഴ പ്രദേശങ്ങളില്‍ വെള്ളം കയറി. ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ എസ്.എം.സ്ട്രീറ്റില്‍ വന്മരം കടപുഴകി.

പത്തനംതിട്ട ജില്ലയിലെ കൊടുമുടിയിലും ചിറ്റാറിലും ഉണ്ടായ മണ്ണിടിച്ചില്‍ വന്‍ കൃഷിനാശത്തിനിടയാക്കി. വെള്ളിയാഴ്ച്ച രാത്രിയിലെ കനത്തമഴയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും വെള്ളം കയറി. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഹൈറേഞ്ചിലൂടെയുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വ്യാഴാഴ്ച്ച കന്യാകുമാരി മേഖലയില്‍ രൂപപെട്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച്ച പുലര്‍ച്ചെ വരെ മഴ തുടരും. മീന്‍പിടുത്തക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കോട്ടയം, ഇടുക്കി, വയനാട് തുടങ്ങിയ മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിലെ 40 ശതമാനം ജനവാസ കേന്ദ്രങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലുള്ളതാണ്.

rain 7

rain 3

INDIANEWS 24 KERALA DESKrain 5rain 6rainrain 8 rain_jpg_1239533g

Leave a Reply