728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്ത് ബിയര്‍ വില്‍പ്പന കുറഞ്ഞു

തിരുവനന്തപുരം:സംസ്ഥാനത്ത് ബിയര്‍ വില്‍പ്പന 32 ശതമാനം കുറഞ്ഞു.നിയമസഭാ സമ്മേളനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.വിദേശമദ്യ വില്‍പ്പന രണ്ടര ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണ്‍ മുതല്‍ 2016 ഡിസംബര്‍ 31 വരെ നടന്ന വില്‍പ്പനയെ മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്താണ് ബിയര്‍ വില്‍പ്പന കൂടിയതായി വ്യക്തമായത്.

ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് വിമുക്തി.മുന്‍ സര്‍ക്കാരിന്റെ കാലത്തെ സുബോധം പദ്ധതി അവസാനിപ്പിച്ചാണ് പുതിയതിന് രൂപം നല്‍കിയത്.സജീവമായി മുന്നോട്ട് പോകുന്ന വിമുക്തിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

INDIANEWS24.COM T V P M

Leave a Reply