jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ചൊവ്വാഴ്ച്ച സ്വകാര്യബസ് സമരം

തിരുവനന്തപുരം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്ത് ചൊവ്വാഴ്ച്ച സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, മുഴുവന്‍ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാഇളവ് നിര്‍ത്തലാക്കുക, വര്‍ദ്ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ സമരം.ഈ മാസം 19ന് നിശ്ചയിച്ചിരുന്ന സമരം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.ഓള്‍കേരള ബസ് ഓപറേറ്റഴേ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റിയും ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരത്തോടനുബന്ധിച്ച് സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല.

INDIANEWS24.COM T V P M

Leave a Reply