jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ഗ്യാസിന് മൂന്നര രൂപ കൂട്ടി

കൊച്ചി:കേരളത്തില്‍ മാത്രം പാചകവാതകത്തിനുള്ള വില അല്‍പ്പം കൂട്ടി.സിലിണ്ടര്‍ ഒന്നിന് 3.50 രൂപയാണ് കൂട്ടിയിരിക്കുന്നത്.എണ്ണക്കമ്പനികള്‍ വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചതാണ് വിലകൂടാന്‍ കാരണം.

വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് മാത്രമായിരിക്കും വര്‍ദ്ധന ബാധകമാകുക.വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന് കൂടിയ നിരക്ക് നല്‍കേണ്ടതില്ല.വില കൂടിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്ത് സബ്‌സിഡി സിലിണ്ടര്‍ ഒന്നിന് 443.50 രൂപ നല്‍കണം.ഇതില്‍ വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ 43.50 രൂപയാണ്. നേരത്തെ ഇത് 40 രൂപായിരുന്നു.

INDIANEWS24.COM KOCHI

Leave a Reply