തിരുവനന്തപുരം:വരഴ്ച്ച നേരിടാന്‍ സംസ്ഥാനത്ത് കൃത്രിമ മഴപെയ്യിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ക്ലൗഡ് സീഡിംഗ് വഴി മഴയൊരുക്കാനാണ് പദ്ധതി.
മേഘങ്ങളുണ്ടായിട്ടും മഴ പെയ്യാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതാണ് ക്ലൗഡ് സീഡിംഗ്.ചില രാസവസ്തുക്കള്‍ പ്രയോജനപ്പെടുത്തി മേഘപടലങ്ങളിലെ നീരാവിയെ വെള്ളത്തുള്ളികളാക്കുകയാണ് ഇതിന്റെ പ്രക്രിയ.റഡാറുകളുടെ സഹായത്തോടെ മേഘങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്താനാകും.യു എസ് രസതന്ത്രജ്ഞനും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ വിന്‍സെന്റ് ഷെയ്ഫര്‍ ആണ് കൃത്രിമ മഴ പെയ്യിക്കുന്ന വിദ്യ ആദ്യമായി രൂപപ്പെടുത്തിയത്.1946ലായിരുന്നു ഇത്.മൂന്ന് ഘട്ടങ്ങളായാണ് ഇത് ചെയ്യുന്നത്.
INDIANEWS24.COM T V P M