തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളും നിരോധിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. ഇത്തരം ഉല്‍പ്പനങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും.
നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ
ചുമത്താനാണ് തീരുമാനം.ആദ്യമായി നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10000 രൂപ പിഴയായി ഈടാക്കും. ആവര്‍ത്തിച്ചാല്‍ 50,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്. മില്‍മയ്ക്കും ബിവറേജസ് കോര്‍പ്പറേഷനും മാത്രമാണ് ഇതില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. മില്‍മയും ബിവറേജസ് കോര്‍പ്പറേഷനും ഉപയോഗിച്ച കുപ്പികള്‍ തിരിച്ചെടുക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുപ്പികള്‍ തിരികെ നല്കുന്ന ഉപഭോക്താവിന് പണം നല്‍കണമെന്നും മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു.
കവര്‍, പാത്രം, കുപ്പികള്‍ എന്നിവ നിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫലത്തില്‍ നിത്യനേ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗുകള്‍,മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബാഗുകള്‍,വലിയ കുപ്പികള്‍ എന്നിവയ്ക്ക് നിരോധനം വരും.300 മില്ലി ലിറ്ററിന് മുകളിലുളള പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കാന്‍ സാധിക്കില്ല.
പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ എന്ന് വിലയിരുത്തിയാണ് ഇവയെ നിരോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
INDIANEWS24 TVPM DESK