jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.അതേസമയം ഇന്ന് 90 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 19 പേർ. സമ്പർക്കം 3. മഹാരാഷ്ട്ര 8, ഡെൽഹി 5, തമിഴ്‌നാട് 4, ആന്ധ്ര, ഗുജറാത്ത് ഒന്നു വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.

ഇന്ന് 5876 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 2697 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 1351 പേർ ഇപ്പോൾ ചികിത്സയിലാണ്. 1,25,307 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1989 പേർ ആശുപത്രികളിൽ. ഇന്നു മാത്രം 203 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, തൃശൂർ 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ട 1, ആലപ്പുഴ 1 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

INDIANEWS24 HEALTH DESK

 

Leave a Reply