jio horizontal
728-pixel-x-90
<< >>

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 67 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 103,528 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലോ ആണ്. 808 പേരാണ് ആശുപത്രിയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പാലക്കാട് -29, കണ്ണൂര്‍ -8, കോട്ടയം- 6, മലപ്പുറം -എറണാകുളം- 5 വീതം, തൃശൂര്‍ – കൊല്ലം- 4 വീതം,കാസര്‍കോഡ്-ആലപ്പുഴ- 3 വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.27 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. തമിഴ്‌നാട്- 9, മഹാരാഷ്ട്ര -15, ഗുജറാത്ത്- 5, കര്‍ണാടക- 2, പോണ്ടിച്ചേരി -1, ഡല്‍ഹി -1 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിച്ചേര്‍ന്ന രോഗബാധിതരുടെ കണക്ക്. സമ്പര്‍ക്കം മൂലം 7 പേരുമാണ് രോഗബാധിതരായത്.നെഗറ്റവായതില്‍ കോട്ടയം-1, മലപ്പുറം-3, ആലപ്പുഴ -1, പാലക്കാട്- 2, എറണാകുളം -1 , കാസര്‍കോഡ് -2 . 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് ചികിത്സയില്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 1004333 പേരാണ് നിരീക്ഷണത്തിലുള്ളത്.

INDIANEWS24 HEALTH DESK

Leave a Reply