തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചുകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ എട്ടു പേർക്കും ആലപ്പുഴ ജില്ലയിലെ അഞ്ചു പേർക്കും കോഴിക്കോട്, കാസർകോട് ജില്ലയിലെ നാലു പേർക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്നു പേർക്കും കോട്ടയം ജില്ലയിലെ രണ്ടുപേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.
കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജില്ലാ കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.തിങ്കളാഴ്ച മുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും.ഈ മാസം 31 വരെയാകും നിരോധനാജ്ഞ.
INDIANEWS24 HEALTH DESK