jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.കാസര്‍കോട് ജില്ലയിൽ മാത്രം 34 രോഗികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു.ഇതിൽ കാസര്‍കോട് ജില്ലയിൽ മാത്രം 34 കേസുണ്ട്.രണ്ട് പേർ കണ്ണൂർ ജില്ലക്കാരും കോഴിക്കോട്, തൃശ്ശൂർ,കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോ​ഗം സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 164 ആയി.ഇന്നലെ രോ​ഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെ​ഗറ്റീവാണ് ഫലം.
ഇന്ന് നല്ല ദിവസമേ അല്ലെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തിന് എത്തിയത.സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു.

പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി
പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെ​ഗറ്റീവാണ്. ഏറ്റവും കൂടുതൽ രോ​ഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും ഇതിലേറെയും കാസ‍‍ർകോടാണ്.
INDIANEWS24 TVPM DESK

Leave a Reply