തിരുവനന്തപുരം:സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് കൂടി അനുമതി.എറണാകുളത്ത് മൂന്നും ആലപ്പുഴ, തൃശ്ശൂര്‍,വയനാട് ജില്ലകളില്‍ ഓരോ ഹോട്ടലുകള്‍ക്കുമാണ് ബാര്‍ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.ഇതോടെ കേരളത്തില്‍ ബാര്‍ഹോട്ടലുകളുടെ എണ്ണം 23 ല്‍ നിന്നും 29 ആയി ഉയരും.
ഇതിന് പുറമെ പത്ത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ട്.ഫൈവ്സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകളില്‍ മാത്രമേ ബാറുകള്‍ പ്രവര്‍ത്തിക്കാവൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ മദ്യനയം.
INDIANEWS24.COM T V P M