jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്ത് ആധുനിക അറവുശാലകള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരുവനന്തുപുരം: സംസ്ഥാനത്ത് ആധുനിക അറവുശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 അറവുശാലകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

ആധുനിക അറവുശാലകളുടെ ആദ്യ ഘട്ടമെന്ന നിലയില്‍ എല്ലാ കോര്‍പ്പറേഷനുകളിലും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിനായി 116 കോടി രൂപ ചിലവ് കണക്കാക്കുന്നു. അറവുശാലയ്ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

INDIANEWS24.COM T V P M

Leave a Reply