തിരുവനന്തപുരം:സംസ്ഥാനത്ത ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സുപ്രീംകോടതി വിധിയോടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ബാറുകളില്ലാത്തതാകും.ഇനി കേരളത്തില്‍ ആകെയുണ്ടാകുന്ന ബാറുകളുടെ എണ്ണം 27.ഇത് കൂടാതെ 33 ക്ലബ്ബുകള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് ഉണ്ട്.അതേ സമയം പൂട്ടിയ ബാറുകളില്‍ ചിലത് ബിയര്‍ വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല.
ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ബാറുടമകളുടെ ഹര്‍ജികള്‍ ചൊവ്വാഴ്ച്ച സുപ്രീംകോടതി തള്ളിക്കളഞ്ഞു.ഫലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം നല്‍കുകയായിരുന്നു.ഭരണഘടനയുടെ 47-ാമത്തെ അനുഛേദം അനുസരിച്ച് മദ്യവില്‍പ്പന സര്‍ക്കാരിന്റെ പിരിധിയില്‍ പെടുന്ന വിഷയമാണെന്നും മദ്യവില്‍പ്പന മൗലിക അവകാശമല്ലെന്നുമുള്ള സര്‍ക്കാര്‍ വാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്.ജസ്റ്റീസ് വിക്രംജിത്ത് സെന്‍,ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ബാറുകള്‍ പൂട്ടിയത് കാരണം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
വിധി വന്നതോടെ കേരളത്തിലെ കണ്ണൂര്‍,വയനാട്,തൃശൂര്‍,പാലക്കാട്,പത്തനംതിട്ട എന്നീ അഞ്ച് ജില്ലകളിലാണ് ബാറുകളില്ലാതാകുക.
ഇനിമുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകള്‍
തിരുവനന്തപുരം – താജ് റസിഡന്‍സി, ഹോട്ടല്‍ ഹിര്ട്ടണ് ഇന്‍, താജ് ഗ്രീന്‍കോവ് റിസോര്‍ട്ട് (കോവളം), ദ് കോവളം റിസോര്‍ട്സ്, ഉദയ സമുദ്ര, ഹോട്ടല്‍ ലേക്ക് പാലസ് (കഠിനംകുളം)
എറണാകുളം – ലേ മെറിഡിയന്, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ, താജ് റസിഡന്‍സി, താജ് വിവാന്ത, ഹോട്ടല്‍ ട്രിഡന്റ്, ഹോളിഡേ ഇന്‍, റമദ ലേക്ക് റിസോര്‍ട്സ്,എയര്‍ ലിങ്ക് കാസില്‍
കോഴിക്കോട് – ഹോട്ടല്‍ ഗേറ്റ് വേ
കൊല്ലം – ക്വയ്ലോണ് ബീച്ച് ഹോട്ടല്‍, ദ് റാവിസ് ഹോട്ടല്‍.
ആലപ്പുഴ – വസുന്ധര സരോവര്‍ പ്രിമിയര്‍
കോട്ടയം – കുമരകം ലേക്ക് റിസോര്‍ട്ട്, കുമരകം സൂരി ഹോസ്പിറ്റാലിറ്റി.
ഇടുക്കി – ഹോട്ടല്‍ ക്ലബ് മഹീന്ദ്ര ലേക്ക് വ്യൂ.
മലപ്പുറം(അഴിഞ്ഞിലം) – ആര് പി റിസോര്‍ട്സ്
കാസര്‍കോട് – വിവാന്ത ബൈ താജ്.