728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തെ 1500ല്‍ അധികം മദ്യശാലകള്‍ പൂട്ടേണ്ടിവരും

തിരുവനന്തപുരം:ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ സംബന്ധിച്ച സുപ്രീംകോടതി വിധി പ്രകാരം കേരളത്തില്‍ 1825 അധികം മദ്യശാലകള്‍ പൂട്ടേണ്ടിവരും.557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബ്ബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്‍പ്പെടുന്ന 11 ബാറുകള്‍ എന്നിവയാണ് പൂട്ടുകയോ മാറ്റിസ്ഥാപിക്കുകയോ വേണ്ടിവരുന്നത്.

ബീവറേജസ് കോര്‍പ്പറേഷന്റെ 130ലേറെ ഔട്ട്‌ലറ്റുകള്‍ ഇന്നു മുതല്‍ തുറക്കാനാവില്ല.272 ഔട്ട്‌ലറ്റുകളില്‍ 180 എണ്ണവും ദേശീയപാതയോരത്തിനോട് ചേര്‍ന്നാണ്.ഇതില്‍ 46 എണ്ണം മാറ്റിസ്ഥാപിക്കാനായി.ബാക്കിയുള്ളതാണ് പുട്ടേണ്ടിവരിക.കോടതി വിധി ബാധകമായ മദ്യവില്‍പ്പനശാലകള്‍ പൂട്ടാന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയതായി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply