728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്ന് ലഹരിക്കടിമകളെന്ന് വെളിപ്പെടുത്തല്‍

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ മൂന്നിലൊന്ന് വിദ്യാര്‍ത്ഥികള്‍ ലഹരിക്കടിമകളെന്ന് പോലീസ്.പാന്‍മസാലകളില്‍ തുടങ്ങി,വൈറ്റ്‌നര്‍,ഗ്ലൂ,വീര്യം കൂടിയ ഇംഗ്ലീഷ് മരുന്നുകള്‍,വേദനസംഹാരികള്‍ വരെ പല വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മദ്യ,ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജനമൈത്രി പൊലീസിന്റെ പങ്ക്’ എന്ന സെമിനാറിനോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയിലാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

പതിമുന്നൂന്ന് വയസ്സുമുതല്‍ ലഹരി ഉപയോഗിച്ചു തുടങ്ങുന്നതായി പോലീസ് പറഞ്ഞു.സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പലപ്പോഴും ലഹരിക്കടിമപ്പെടുന്നത്.ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ മറച്ചുവെക്കുന്നതും ബോധവല്‍ക്കരണത്തിനും മറ്റും പൊലീസിനെ അനുവദിക്കാത്തതും പ്രശ്‌നമാകുന്നുണ്ട്.പൊലീസിന്റെ കണ്ണ് വെട്ടിക്കാനായി ട്യൂഷന്‍ ക്ലാസുകള്‍ വരെ കുട്ടികള്‍ ലഹരി വസ്തുക്കള്‍ കൈമാറാനുള്ള സുരക്ഷിത കേന്ദ്രമായി ഉപയോഗിക്കുന്നതായും സെമിനാറില്‍ പറഞ്ഞു.

ഡി ഐ ജി. പി വിജയന്‍, യുവജന കമ്മിഷനംഗം അഡ്വ. സ്വപ്ന ജോര്‍ജ്, മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍, കെ ആര്‍ മന്മഥന്‍ നായര്‍, ഡോ. ജോസ് ബോബന്‍, ഡോ. ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

INDIANEWS24.COM TVPM

Leave a Reply