728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരേ നിറം

തിരുവനന്തപുരം: സംസ്ഥാനത്താകെയുള്ള സ്വകാര്യ ബസ്സുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ തീരുമാനം. ഇന്നുമുതല്‍ നടപടികള്‍ ആരംഭിക്കും. സിറ്റി ബസുകള്‍ക്ക് പച്ച, ഓര്‍ഡിനറി ബസുകള്‍ക്ക് നീല, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ക്ക് മെറൂണ്‍ എന്നീ നിറങ്ങളാക്കുന്നതാണ് പുതിയ തീരുമാനം. എല്ലാ ബസുകള്‍ക്കും താഴെ ഭാഗത്തായി വെള്ളനിറത്തിലുള്ള മൂന്ന് വരകളും ഉണ്ടാകും.

സംസ്ഥാന ഗതാഗത അതോറിറ്റിയുടെ തീരുമാനപ്രകാരം ഇന്നുമുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. അടുത്തവര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറംമാറ്റം പൂര്‍ണമാകും.

INDIANEWS24.COM T V P M

Leave a Reply