728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തെ വനം കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി:സംസ്ഥാനത്തെ ഏഴായിരം ഹെക്ടര്‍ ഭൂമിയിലെ വനം കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.വരുന്ന ആറ് മാസത്തിനകം ഒഴിപ്പിക്കണമെന്നാണ് വെള്ളിയാഴ്ച്ച ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.1977ന് ശേഷമുള്ള കൈയ്യേറ്റങ്ങളാണ് ഈ ഏഴായിരം ഹെക്ടറില്‍പ്പെടുന്നത്.

തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് മൂവ്‌മെന്റ് 2002ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പലതവണ നല്‍കിയ സത്യവാങ്മൂലത്തില്‍ കൈയേറ്റം നടന്നതായി സമ്മതിച്ചിട്ടുണ്ട്.ഇവ ഒഴിപ്പിക്കുന്നതിനെ കിറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചതല്ലാതെ മറ്റ് നടപിടകളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.

ആറ് മാസത്തിനുള്ളില്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കുന്ന നടപടി പൂര്‍ത്തിയാക്കണം.തുടര്‍ന്നുള്ള ആറ് മാസം കൊണ്ട് ഒഴിപ്പിക്കലും പൂര്‍ത്തിയാക്കണം.ഇക്കാര്യത്തില്‍ ഭൂസംരക്ഷണ നിയമത്തില്‍ ഭേദഗതി ആവശ്യമെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വനഭൂമി കൈയ്യേറ്റം നടന്നിട്ടുള്ളത്.

INDIANEWS24.COM Kochi

Leave a Reply