തിരുവനന്തപുരം: സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കാന്‍ ശുപാര്‍ശ. ജസ്റ്റീസ് എം രാമചന്ദ്രന് അധ്യക്ഷനായുള്ള കമ്മിഷന് ആണ് ഇക്കാര്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് 2014ല്‍ ആണ്. വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് 25 ശതമാനമാക്കി ഉയര്‍ത്തണമെന്നും കമ്മിഷന് ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ഗതാഗതവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ശുപാര്‍ശ കൈമാറിയത്. ഡീസല്‍ വില കൂടിയതും ജീവനക്കാരുടെ വേതന വര്‍ദ്ധനയും പരിഗണിച്ച് മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. നിലവിലുള്ളതിനേക്കാള്‍ ഒരു രൂപയുടെ വര്‍ദ്ധനയാണ് ഫലത്തില്‍ ഉണ്ടാകുക. ഓര്‍ഡിനറി ബസ്സിനാണ് ഈ വര്‍ദ്ധനവെങ്കില്‍ മറ്റു ബസ്സുകള്‍ക്ക് ആനുപാതികമായ വര്‍ദ്ധനയായിരിക്കും ഉണ്ടാകുകയെന്നും അറിയുന്നു.
INDIANEWS24.COM T V P M