jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്തെ ബാങ്കുകള്‍ക്കും എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചകളില്‍ അവധി നല്‍കുന്നതിന് ഉത്തരവായി.

തിരുവനന്തപുരം> സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകള്‍ക്കൊപ്പം മറ്റെല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി ആയിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളിലെന്നപോലെ ബാങ്കുകളിലും ശനിയാഴ്ച ദിവസങ്ങളില്‍ അവധി നല്‍കണമെന്ന്  ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.
 
സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകള്‍ അവധി ആയിരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ അവശ്യ സര്‍വീസുകളായ കണ്‍സ്യൂമര്‍ഫെഡ്, നീതി സ്റ്റോറുകള്‍, സഹകരണ ആശുപത്രികള്‍, നീതി മെഡിക്കല്‍സ്, നീതി ലാബുകള്‍, ഭക്ഷ്യസംസ്‌കരണ സര്‍വീസുകള്‍ എന്നിവ പ്രവര്‍ത്തിക്കേണ്ടതാണ്.

വിശദമായ ഉത്തരവ് പിന്നീട് നല്‍കുന്നതാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ജില്ലാ കളക്ടര്‍മാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.ജോലി സമയങ്ങളില്‍ ജീവനക്കാരുടെ ആരോഗ്യവും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച് ബാങ്ക് മേധാവി ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

INDIANEWS24 TVPM DESK

Leave a Reply