728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം: ഹൈക്കോടതി

കൊച്ചി:കേരളത്തില്‍ ഇനിമുതല്‍ ഫോര്‍ സ്റ്റാര്‍ പദവിക്കു താഴെയുള്ള ബാറുകള്‍ പ്രവര്‍ത്തിക്കില്ല.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ഭാഗികമായി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തി.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേതൊഴികെയുള്ള കേരളത്തിലെ ബാറുകള്‍
പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ  ചോദ്യം ചെയ്തുകൊണ്ടു ബാറുടമകള്‍ സമര്പ്പിച്ച ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.സെപ്തംബറിലാണ് മദ്യനിരോധനം ലക്ഷ്യമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖാചിച്ചത്.ഇതിനുസരിച്ച് കഴിഞ്ഞ സെപത്ംബര്‍ 12 മുതല്‍ ബാറുകള്‍ പൂട്ടാനാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.ഇതിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബാറുകള്‍ പൂട്ടുന്നത് സെപ്തംബര്‍ 30 വരെ നീട്ടി.കൂടാതെ ബാറുടമകളുടെ ഭാഗം കൂടി പരിഗണിച്ച് കേസില്‍ വളരെവേഗം തീര്‍പ്പ് കല്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.ഇതനുസരിച്ച് ഹൈക്കോടതിയില്‍ വാദം തുടര്‍ന്നുവന്നെങ്കിലും വിധി ഇന്നാണ്‌ പുറപ്പെടുവിച്ചത്.വിധി പറയും വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കിയിരുന്നു.

INDIANEWS24.COM KOCHI

Leave a Reply