jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്തെ ദേശീയ ഗെയിംസ് നടത്തിപ്പില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി:കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) റിപ്പോര്‍ട്ട്.കഴിഞ്ഞ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായി കൊച്ചിയും തിരുവനന്തപുരവും അടക്കം ഏഴ് ഇടങ്ങളിലായി നടന്ന ഗെയിംസിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.ഗെയിംസ് നടത്തിപ്പില്‍ യാതൊരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് സി എ ജി റിപ്പോര്‍ട്ട്.

സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ എ സികള്‍ വാങ്ങിയതില്‍ വരെ വന്‍ക്രമക്കേടാണ് നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള കരാറുകളും ടെന്‍ഡര്‍ നടപടികളും പരിശോധിച്ച ശേഷമാണ് സി എ ജി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനായി സംസ്ഥാനത്ത് ഒന്നരക്കോടി രൂപ ചിലവാക്കി ടെന്നീസ് ക്വാര്‍ട്ട് നിര്‍മ്മിച്ചു.എന്നാല്‍ ഇതിന്റെ ഗുണം ഒരു താരത്തിനു പോലും പ്രയോജനപ്പെട്ടില്ലെന്നതാണ് വസ്തുത.മുപ്പത് ദിവസം നീണ്ടുനിന്ന ഗെയിംസിനായി എ സികള്‍ വാടകയ്‌ക്കെടുക്കേണ്ടതിനു പകരം വിലയ്ക്കു വാങ്ങി വന്‍ചിലവ് വരുത്തി.ഗെയിംസ് പൂര്‍ത്തിയായ ശേഷം വാങ്ങിയ നൂറോളം എ സികള്‍ കാണാതായെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.ഗെയിംസിനായി 500 വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത് ആര്‍ക്ക് എന്താവശ്യത്തിന് ഓടിയെന്നതിന് കൃത്യമായ കണക്കില്ല.10.78 കോടി രൂപ മുടക്കി വണ്ടികളില്‍ ജി പി എസ് സംവിധാനം ഘടിപ്പിച്ചെങ്കിലും ഇത് ഉപയോഗിച്ചതേയില്ല.10.85 കോടി രൂപ ചിലവിട്ട് നവീകരിച്ച കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗെയിംസിന്റെ ക്യാമ്പ് ഓഫീസായി മാത്രമാണ് ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

INDIANEWS24.COM NEWDELHI

Leave a Reply