തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാര്‍. പുതിയ ജയിലുകളുടെ നിര്‍മ്മാണം മെല്ലെയാണ് പുരോഗമിക്കുന്നത്. പുരുഷന്മാരെ പാര്‍പ്പിക്കുന്ന സെല്ലുകളിലാണ് ഉള്‍ക്കൊള്ളാവുന്ന പരമാവധി എണ്ണത്തിലും ആളുകളുള്ളത്.
727 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1300 തടവുകാരാണുള്ളത്. 520 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം സെല്ലുകളുള്ള വിയ്യൂരില്‍ 841 പേരുണ്ട്. കണ്ണൂരിലെ സ്ഥിതിയും മറ്റൊന്നല്ല. സെന്‍ട്രല്‍ ജയിലുകളും ജില്ലാ ജയിലുകളുമടക്കം സംസ്ഥാനത്ത് ആകെയുള്ളത് 54 ജയിലുകളാണ്. ഒരു തടവുകാരന് 40 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണമെന്നാണ് ജയില്‍ നിയമം. എന്നാല്‍ കുറ്റവാളികളുടെ എണ്ണക്കൂടുതല്‍ കാരണം ഇത് പാലിക്കാനാവാത്ത സ്ഥിതിയാണ്.
സമയത്തിന് കുറ്റവാളികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തത് തടവുകാരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്. മലമ്പുഴ, തവനൂര്‍, മുട്ടം എന്നിവിടങ്ങളില്‍ പുതിയജയില്‍ നിര്‍മ്മാണം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. തൃശ്ശൂരിലെ വിയ്യൂരില്‍ സ്ഥാപിക്കുന്ന ഹൈടെക് ജയിലിന്റെ സ്ഥിതിയും മറിച്ചല്ല.
INDIANEWS24.COM T V P M