തിരുവനന്തപുരം:സംസ്ഥാനത്തെ എ ടി എം കൗണ്ടറുകള്‍ക്ക് ഇനിമുതല്‍ ഹൈവേ പോലീസിന്റെ നിരീക്ഷണമുണ്ടാകും.ഡി ജി പി ലോക്നാഥ് ബെഹ്റ ഇറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രാത്രി ഒമ്പത് മുതല്‍ രാവിലെ ആറര വരെയുള്ള സമയങ്ങളില്‍ ഹൈവേ പോലീസ് ഉദ്യോഗസ്ഥര്‍ എ ടി എമ്മുകള്‍ നിരീക്ഷിക്കണമെന്ന് ഡി ജി പിയുടെ സര്‍ക്കുലറില്‍ പറയുന്നു.സംശയകരമായ സാഹചര്യത്തില്‍ ആരെ കണ്ടാലും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. എ ടി എമ്മുകള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ ഉണ്ട്.അല്ലാത്തപക്ഷം ബന്ധപ്പെട്ട ബാങ്കിനെ അക്കാര്യം അറിയിക്കേണ്ടതുമാണ്.തിരുവനന്തപുരത്ത് എ ടി എം കൗണ്ടറുകളില്‍ ഹൈടെക് രീതിയില്‍ വന്‍ തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ഡി ജി പിയുടെ പുതിയ നിര്‍ദേശം.
INDIANEWS24.COM T V P M