728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍ നടത്തിക്കൊണ്ടിരിക്കുന്നത് ബി ജെ പിയെ വളര്‍ത്തല്‍: വെള്ളാപ്പള്ളി

കൊല്ലം:ബാര്‍ കോഴക്കേസില്‍ ഒരു തെളിവും പുറത്തുവരാന്‍ പോകുന്നില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ബാറുകളില്‍ നിന്നും പണം വാങ്ങാത്ത ഒരു രാഷ്ട്രീയക്കാരനും ലോകത്ത് തന്നെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.സി പി എമ്മിന്റെ അടവു നയങ്ങളെയും പരിഹസിച്ച വെള്ളാപ്പള്ളി കേരളത്തിലെ കരുത്തരായ രണ്ട് മുന്നണികളും നടപ്പാക്കുന്നത് സംസ്ഥാനത്ത് ബി ജെ പിയെ വളര്‍ത്തുകയാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റമാണ്.എന്തെങ്കിലും കാര്യം കാണേണ്ടവരായിരിക്കും കൈക്കൂലി കൊടുക്കുന്നത്.അതു സാധിക്കാതെ വന്നപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നതാകും വെള്ളാപ്പള്ളി വിശദീകരിച്ചു.പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന് പ്രത്യുപകാരം ചെയ്യാതിരുന്നത് ക്രൂരതയാണ്.രാഷ്ട്രീയക്കാര്‍ക്ക് ബാര്‍ അസോസിയേഷന്‍ പണം നല്‍കുന്നത് കൂടാതെ ബാറുകാര്‍ നേരിട്ടും പണം നല്‍കിയിട്ടുണ്ടാകും.ഇതൊക്ക പലര്‍ക്കും അറിയാവുന്ന കാര്യമാണ്.

അടവുനയം പ്രയോഗിച്ച് പാര്‍ട്ടി അട പോലെയായെന്നായിരുന്നു സി പി എമ്മിനെതിരായ അദ്ദേഹത്തിന്റെ പരിഹാസം.ആ പാര്‍ട്ടിക്ക് രണ്ട് അഭിപ്രായമാണുള്ളത്.പിണറായി പറയുന്നത് ഒരിക്കലും നടപ്പാക്കാനാവാത്തതാണ്.ബാര്‍ പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലില്ലാതാക്കിയതിനുള്ള തിരിച്ചടി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് നേരിടേണ്ടിവരുമെന്ന് അദ്ദേഹം അറിയിച്ചു.സംസ്ഥാനത്തെ ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് ഇപ്പോള്‍ നടത്തുന്നത് ഇവിടെ ബി ജെ പിയെ വളര്‍ത്തുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

INDIANEWS24 KOLLAM

Leave a Reply