728-pixel-x-90-2-learn
728-pixel-x-90
<< >>

ഡോ.മന്‍മോഹന്‍ സിംഗ് കൊച്ചിയില്‍ ഗ്രാമീണ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു

കൊച്ചി:മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് കൊച്ചിയിലെത്തി.നഗരത്തിലും നഗരത്തോട് ചേര്‍ന്നുള്ള കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലൂമായി വെള്ളിയാഴ്ച്ച നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ശനിയാഴ്ച്ച മടങ്ങിപ്പോകും..

ആദ്യ ഗ്രാമീണ ടൂറിസം വില്ലേജായ കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ വൈകീട്ട് നടക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാന പരിപാടി. കെ വി തോമസ് എം പിയുടെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നതാണ് പദ്ധതികള്‍.കുമ്പളങ്ങിയില്‍ നടപ്പിലാക്കുവാന്‍ പോകുന്ന ഹരിത ഗ്രാമം,ശുചിത്വ ഗ്രാമം,ലഹരിമുക്ത ഗ്രാമം,ജീവിത ശൈലി രോഗമുക്ത ഗ്രാമം എന്നിവയ്‌ക്കൊപ്പം കുട്ടികള്‍ക്കായുള്ള പോഷകാഹാര പദ്ധതിയുമാണ് ഉദ്ഘാടനം ചെയ്യുക.കൂടാതെ വെള്ളിയാഴ്ച്ച രാവിലെ തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ച ചാവറ പിതാവിന്‍റെ സാമൂഹിക പരിവര്‍ത്തകന്‍ എന്ന റോളിനെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയും ഡോ.മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച്ച രാത്രി ഒമ്പതരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി വിമാനത്താവളത്തിലാണ് മുന്‍പ്രധാനമന്ത്രിയും പത്‌നി ഗുര്‍ചരണ്‍ കൗറും എത്തിയത്.സംസ്ഥാനത്തെ പ്രതിനിധീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രി കെ ബാബു,കെ വി തോമസ് എം പി.,എം എല്‍ എ മാരായ വി ഡി സതീശന്‍, ഡൊമിനിക് പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു.

INDIANEWS24 KOCHI

Leave a Reply