jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്തു രണ്ടു അപകടങ്ങളിൽ അഞ്ചു മരണം

മലപ്പുറം: സംസ്ഥാനത്തു രണ്ടിടങ്ങളിലായി നടന്ന വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി അടക്കം അഞ്ചുപേർ മരിച്ചു. മലപ്പുറത്ത് മമ്പാട് ബസ്സും ഒമ്‌നി വാനും കൂട്ടിയിടിച്ച് നാല് പേരും മുക്കത്തിനടുത്തു ടിപ്പർ ബസിലിടിച്ചു വിദ്യാർത്ഥിയും മരിച്ചു.

മമ്പാട് വനിലെ യാത്രക്കാരാണ് മരിച്ചത്‌. എടവണ്ണയില്‍ ബേക്കറി നടത്തുന്ന ആലുങ്ങല്‍ അക്​ബറും കുടുംബവുമാണ്​ മരിച്ചത്​. ഇന്ന്​ ഉച്ചക്ക്​ രണ്ടരക്കായിരുന്നു സംഭവം. മഞ്ചേരിയില്‍ നിന്ന്​ എടവണ്ണയിലേക്കുള്ള യാത്രാ മധ്യേ ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാനില്‍ ബസിടിക്കുകയായിരുന്നു. ​കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

മുക്കത്തുണ്ടായ അപകടത്തിൽ ബസ് യാത്രികനായിരുന്ന മലയമ്മ പരപ്പില്‍ സ്വേദശി സാലിഹ്(14) ആണ് മരിച്ചത്. ഏതാനും ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.

INDIANEWS24.COM MLP

Leave a Reply