728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്തു കാലവർഷം ശക്തമായി.വിവിധ ജില്ലകളിലെ സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചു.

കൊച്ചി: സംസ്ഥാനത്തു കാലവർഷം ശക്തമായി. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ ചൊവ്വാഴ്ച കേരളത്തിൽ മഴ തോർന്നിട്ടില്ല.വിവിധ ജില്ലകളിലെ സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചു.

ഇന്നലെ തുടങ്ങിയ മഴ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്. നദികളിലെ ജലനിരപ്പുയർന്നു. പല ഡാമുകളുടെയും ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ഇടുക്കി കാഞ്ചിയാറിലും പാണ്ടിപ്പാറയിലും ഉരുള്‍പൊട്ടി ഒന്നര ഏക്കറിലെ കൃഷി നശിച്ചു .

എറണാകുളത്തു താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. കൊച്ചിയിലെ മഴയ്ക്ക് മുന്‍പ് വൃത്തിയാക്കാത്തത് പ്രശ്നം രൂക്ഷമാക്കി.വയനാട് ചുരത്തിലെ ഒന്‍പതാം വളവിൽ മണ്ണിടിഞ്ഞ് മൂന്നു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മന്ത്രി വിഎസ് സുനില്‍കുമാറിന്‍റെയടക്കം വാഹനങ്ങള്‍ കുരുക്കില്‍പെട്ടു.കനത്ത മഴയെത്തുടര്‍ന്ന് കൊട്ടാരക്കര ഏനാത്ത് പാലത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. റോഡിന് കുറുകേ മരം വീണതിനെത്തുടര്‍ന്ന് ബെയ്‍ലി പാലത്തിലൂടെയുളള ഗതാഗതവും ഏതാനും മണിക്കൂര്‍ നേരത്തേക്ക് തടസ്സപ്പെട്ടു

കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും മലയോര പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികൾ നദികളുടെയും അരുവികളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

മഴയെ തുടർന്ന് ഇടുക്കി,എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ ബുധനും വ്യാഴവും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൊല്ലത്തും എറണാകുളത്തും പ്രഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്.

INDIANEWS24.COM Kerala

Leave a Reply