jio 800x100
jio 800x100
728-pixel-x-90
<< >>

സംസ്ഥാനത്തിന് ഇന്ന് പോസിറ്റീവ് കേസുകൾ ഇല്ലാത്ത ആശ്വാസ ദിനം,9 പേർക്ക് രോഗമുക്തി

തിരുവനന്തപുരം:  ഇന്ന് സംസ്ഥാനത്ത് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പോസിറ്റീവ് കേസുകൾ ഇല്ലാത്ത ഒരു ദിവസമുണ്ടാകുന്നത്.ഇതുവരെ 392 പേർ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

21,499 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,067 പേർ വീടുകളിലും 432 പേർ ആശുപത്രികളിലുമാണ്.

 

രോഗലക്ഷണങ്ങൾ ഉള്ള 27,150 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

 

9 പേർ ഇന്ന് രോഗമുക്തരായി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

INDIANEWS24 TVPM DESK

Leave a Reply