728-pixel-x-90-2-learn
728-pixel-x-90
<< >>

സംവിധായകൻ കമൽ ഇന്ത്യാ ന്യൂസ് 24 നോട് പ്രതികരിക്കുന്നു

പ്രശസ്ത എഴുത്തുകാരി കമലാ സുറയ്യയുടെ ജീവിതം സിനിമയാക്കുന്നതിന്‌ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ സമയം തരണമെന്ന് വിദ്യാ ബാലൻ പറഞ്ഞതായി കമൽ ഇന്ത്യാ ന്യൂസ് 24 ന് അനുവദിച്ച ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. മാധവിക്കുട്ടിയെക്കുറിച്ച് കമൽ ഒരുക്കുന്ന സിനിമയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറി എന്ന വാർത്തയെക്കുറിച്ച് കമൽ ഇന്ത്യാ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.

kamal-indianews24-com-1പിന്മാറിയെന്ന വാർത്ത ഞാനും കേട്ടിരുന്നു. പക്ഷേ വിദ്യ അതിനെ കുറിച്ച്‌ എന്നോട് നേരിട്ട് അങ്ങനെ പ്രതികരിച്ചിട്ടേയില്ല. ഡിസംബർ 19 ന് തുടങ്ങേണ്ടിയിരുന്ന സിനിമ പിന്നെയും നീണ്ടപ്പോൾ വിദ്യയുമായി ഞാൻ സംസാരിച്ചിരുന്നു. അപ്പോൾ കഥാപാത്രത്തെ കൂടുതൽ പഠിക്കണമെന്നാണ് അവർ പറഞ്ഞത്.അതിനായി സമയം കൊടുത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് തീരുമാനമുണ്ടാകും അവർ കഴിവുള്ള നടിയാണ്. അവർ അഭിനയിക്കേണ്ടിയിരുന്ന ആദ്യ ചിത്രം ഞാൻ സംവിധാനം ചെയ്യാനിരുന്നതാണ്. വർഷങ്ങൾക്ക് മുൻപ്. പക്ഷേ പല കാരണങ്ങളാലും അത് മുടങ്ങി. പിന്നീട് എപ്പോഴെങ്കിലും എന്റെ സിനിമയിൽ നായികയാക്കും എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അതിന് ഒരു തീരുമാനമുണ്ടായപ്പോഴാണ് ഈ വിവാദം ഉണ്ടായത്.ഉടൻ ഇതിന് പരിഹാരമാകുമെന്ന് കമൽ അറിയിച്ചു.

INDIANEWS24.COM Jithesh Damodar

Leave a Reply