728-pixel-x-90-2-learn
728-pixel-x-90
<< >>

സംവിധായകന്‍ സാജന്‍ കുര്യന്‍ അന്തരിച്ചു

ശ്രീനഗര്‍:മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍(33) അന്തരിച്ചു.ലഡാക്കില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അന്ത്യം.ഷൈന്‍ ടോം ചാക്കോയും ജോയ് മാത്യവും കേന്ദ്ര കഥാപാത്രമായെത്തുന്ന ബൈബ്ലിയോ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ സാജന്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലഡാക്കിലെ അതിശൈത്യമാണ് കുഴഞ്ഞുവീഴാനിടയായതെന്ന് അറിയുന്നു.മൈനസ് 24 ഡിഗ്രിയാണ് ഇവിടത്തെ താപനില.തൃശൂര്‍ സ്വദേശിയായ സാജന്‍ കുര്യന്‍ സാജന്‍ സമായ എന്നാണ് അറിയപ്പെടുന്നത്.ദി ലാസ്റ്റ് വിഷന്‍,ഡാന്‍സിംഗ് ഡെത്ത് എന്നീ ചിത്രങ്ങള്‍ സാജന്‍ കുര്യന്‍ നേരത്തെ സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളതാണെങ്കിലും അവയൊന്നും റിലീസ് ചെയ്തിരുന്നില്ല.

INDIANEWS24.COM Ladak

Leave a Reply