728-pixel-x-90-2-learn
728-pixel-x-90
<< >>

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

കണ്ണൂര്‍:ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം(45) അന്തരിച്ചു.ഹൃദ്രോഗ ബാധയെ തുടര്‍ന്ന് രാത്രി വൈകി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മധു പയ്യന്നൂര്‍ കൈതപ്രത്ത് കെ പി കുഞ്ഞിരാമ പൊതുവാളിന്റെയും വി കെ നാരായണിയുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.

ഏകാന്തം എന്ന ചിത്രം ഒരുക്കിയതിന് 2006ലാണ് മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളിവെളിച്ചത്തില്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഏകാന്തം 2006ല്‍ ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും അതേവര്‍ഷം സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള സിനിമകളിലൊന്നായി ‘മധ്യവേനല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ചിത്രം പത്മരാജന്‍ പുരസ്‌കാരവും നേടി.സംവിധായകന്‍ ജയരാജിന്റെ അസോസിയേറ്റായി ആയിരുന്നു മധുവിന്റെ സിനിമാ പ്രവേശം.

INDIANEWS24 KANNUR

Leave a Reply