കൊച്ചി:സംവിധായകന് ദീപന്(47) അന്തരിച്ചു.ഒരാഴ്ച്ചയിലേറെയായി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാവിലെ 11 ഓടെയായിരുന്നു അന്ത്യം.കരള്‍ സംബന്ധമായ അസുഖമായിരുന്നു.സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്.ദീപയാണ് ഭാര്യ, മക്കള്‍:മാധവന്, മഹാദേവന്.
ജയറാമിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പ്രോജക്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം അസുഖ ബാധിതനാകുന്നത്.ഷാജി കൈലാസിന്റെ സൂപ്പര്‍ഹിറ്റ് സിനിമകളായ ആറാം തമ്പുരാന്, വല്യേട്ടന്, നരസിംഹം, എഫ് ഐ ആര് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച ദീപന് 2003ലാണ് സ്വതന്ത്ര സംവിധായകനാകുന്നത്.ലീഡര്‍ എന്ന സിനിമയിലൂടെ അരങ്ങേറിയ അദ്ദേഹത്തിന്റെ പുതിയ മുഖം മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ ഹിറ്റുകളിലൊന്നായി മാറി.ഹീറോ, സിം, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങള്‍ കൂടാതെ നാല് സംവിധായകര്‍ ഒരുമിച്ച ഡി കമ്പനി എന്ന ചിത്രത്തിലെ ഗാങ്സ് ഓഫ് വടക്കുംനാഥനും സംവിധാനം ചെയ്തു.
INDIANEWS24.COM Kochi